പുതിയ അംഗങ്ങള്‍ സഭയില്‍ ഗൗരവം കാണിക്കുന്നില്ലെന്ന് പറയുന്ന സ്പീക്കര്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പിന്തുണ കൊടുത്തിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തൂ: മാത്യു കുഴല്‍നാടന്‍
സ്പീക്കര്‍ എ.എന്‍.ഷംസീറിനെ വിമര്‍ശിച്ച് മാത്യു കുഴല്‍ നാടന്‍. പുതിയ അംഗങ്ങള്‍ സഭയില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന ഷംസീറിന്റെ പ്രതികരണത്തിന് എതിരെയാണ് വിമര്‍ശനം. സ്പീക്കറുടെ വിമര്‍ശനം ഏകപക്ഷീയമാകരുതെന്ന് മാത്യു കുഴന്‍നാടന്‍ ഓര്‍മിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. (mathew kuzhalnadan criticize speaker an shamseer)
പുതിയ അംഗങ്ങള്‍ പലരും സഭയിലിരിക്കുന്നില്ല, ഇക്കാര്യത്തില്‍ യുഡിഎഫ് എന്നോ എല്‍ഡിഎഫെന്നോ വ്യത്യാസമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കര്‍ ഉന്നയിച്ച വിമര്‍ശനം. സഭാ നടപടികള്‍ പുസ്തകം വായിച്ചല്ല പഠിക്കേണ്ടതെന്നും സഭയില്‍ കൃത്യമായി ഇരിക്കണമെന്നും സീനിയേഴ്‌സിനെ കണ്ട് പഠിക്കണമെന്നും സ്പീക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശിക്കും മുമ്പ്, സഭാ നടപടികളെ ഗൗരവമായി സമീപിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്ത പുതിയ അംഗങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പിന്തുണയും പ്രോത്സാഹനവും ചെയറിന്റെ ഭാഗത്തുനിന്നും നല്‍കിയോ എന്ന ചോദ്യമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിക്കുന്നത്. മുന്‍കാല സ്പീക്കറുമാരുടെ ഈ വിഷയത്തിലെ സമീപനം കൂടി മനസ്സിലാക്കി അങ്ങ് ഒരാത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ എഴുതി.
Read Also: വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളില്‍ 26 വീടുകള്‍ ദുരന്തബാധിതര്‍ക്ക് കൈമാറി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പുതിയ അംഗങ്ങള്‍ സഭയില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ല എന്ന സ്പീക്കറുടെ വിമര്‍ശനത്തെ ഞാന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നില്ല. എന്നാല്‍ വിമര്‍ശിക്കും മുമ്പ്, സഭാ നടപടികളെ ഗൗരവമായി സമീപിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്ത പുതിയ അംഗങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പിന്തുണയും പ്രോത്സാഹനവും ചെയറിന്റെ ഭാഗത്തുനിന്നും നല്‍കിയോ? അതോ അവര്‍ക്ക് അര്‍ഹിച്ച അവസരങ്ങള്‍ പോലും നിഷേധിച്ചോ എന്ന് കൂടി ആലോചിക്കണം. മുന്‍കാല സ്പീക്കറുമാരുടെ ഈ വിഷയത്തിലെ സമീപനം കൂടി മനസ്സിലാക്കി അങ്ങ് ഒരാത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
വിമര്‍ശനങ്ങള്‍ ഏകപക്ഷീയം ആവരുത്. സഭാ നടപടികള്‍ ജനങ്ങളും കണ്ടുകൊണ്ടിരുന്നതാണല്ലോ…
Story Highlights : mathew kuzhalnadan criticize speaker an shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




