‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടുമെന്നും അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ഭരിക്കുന്നത് മുസ്ലിം ലീഗ് ആയിരിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലാണ് പ്രതികരണം. (Muslim League against Vellappally Natesan)
വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇവിടെ മാറാട് ഒന്നും ആവര്‍ത്തിക്കാന്‍ പോകുന്നില്ല. വര്‍ഗീയശക്തികളെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിടിച്ചു കെട്ടും – അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും് അത് അണഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. അതില്‍ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്ത് ഒറ്റ അഭിപ്രായമേ ഉണ്ടാകൂ. ആ അഭിപ്രായത്തിന് ഒപ്പം മുസ്ലിം ലീഗ് ഉണ്ടാകും. ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികളോട് ആലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ – അദ്ദേഹം വ്യക്തമാക്കി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് മേല്‍കൈ പ്രവചിച്ചതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. കോണണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗിന് എന്ത് അധികാരമെന്നും യുഡിഎഫ് ഭരണം വന്നാല്‍ ഭരിക്കുക മുസ്ലീം ലീഗ് ആയിരിക്കുമെന്നും മതാധിപത്യം വളരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വരരുതെന്നാണ് ആഗ്രഹം. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും ഇടത് പക്ഷം ജയിക്കുമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലടക്കം സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ സിപിഐഎമ്മിന് വന്‍വീഴ്ച സംഭവിച്ചെന്നും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കെപിസിസി മറുപടി പറയുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം.
Story Highlights : Muslim League Malappuram District General Secretary against Vellappally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




