Advertisement

‘വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം: മുസ്ലിം ലീ​ഗിന് അർഹതപ്പെട്ടത് ലഭിക്കും’; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌

April 30, 2026
Google News 2 minutes Read

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശന് മുസ്ലിം ലീഗിന്റെ പിന്തുണ. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർണായക പ്രതികരണം. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടല്ലോ. ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

Read Also: ‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും: മത നിരപേക്ഷ മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം’; മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നത് യുഡിഎഫ് വിജയമാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.

Story Highlights : Muslim League supports VD Satheesan in Congress CM talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here