Advertisement

‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും: മത നിരപേക്ഷ മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം’; മന്ത്രി മുഹമ്മദ് റിയാസ്

April 30, 2026
Google News 2 minutes Read

എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ലെന്നും മുസ്ലീം വോട്ട് 50% ൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് സർവ്വകാല വോട്ട് റെക്കോഡ് നേടി വിജയിക്കുമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാൽ സർവ്വകാല റെക്കോഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.

ജനവിധി എൽഡിഎഫിന് അനുകൂലമെന്നും മെയ് നാലിന് യഥാർഥ ഫലമറിയാമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ ഭരണ തുടർച്ചക്കു അനുകൂല സാഹചര്യം ആണ് നിലവിലുള്ളത്. എൽഡിഎഫ് നല്ല വിജയം നേടുമെന്ന് അദേഹം പറഞ്ഞു. 2021 ൽ കിട്ടിയ 82000 വോട്ടിൽ കൂടുതൽ ബേപ്പൂരിൽ ഇക്കുറി എൽഡിഎഫിന് കിട്ടും. കോൺഗ്രസ്‌ കണക്കുകൾ നാലിന് കാണാമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

Read Also: ‘കോഴിക്കോട് 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കും: മുഹമ്മദ് റിയാസിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം കിട്ടും’; എം മെഹബൂബ്

സ്ത്രീ വോട്ടർമാരുടെ വോട്ടിങ് കൂടിയതിൽ സർക്കാർ അനുകൂല പ്രതീക്ഷയാണ് കാണുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫിന് അനുകൂലമാണ് കാര്യങ്ങൾ എന്ന പഴയവാക്കിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരിക്കുന്ന കാലം പെൻഷൻ കുടിശ്ശികയുള്ള കാലമായിരുന്നു. എൽഡിഎഫ് സർക്കാർ ഒരു കുടിശ്ശികയുമില്ലാതെ നൽകി. ജനക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : PA Muhammad Riyas says LDF government will come back to power

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here