എക്സിറ്റ് പോളിൽ ആർക്കും ഭൂരിപക്ഷമില്ല, അതുകൊണ്ടുതന്നെ ബിജെപിക്ക് നിർണായകമാകും, പൂഞ്ഞാറിൽ പിസി ജോർജ് വിജയിക്കും; ഷോൺ ജോർജ് 24 നോട്
എക്സിറ്റ് പോളിൽ ആർക്കും ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭ ആകും ഉണ്ടാകാൻ പോകുകയെന്ന് ഷോൺ ജോർജ് 24 നോട്. അതുകൊണ്ടുതന്നെ ബിജെപിക്ക് നിർണായകമാകും. പാലായിൽ മറ്റ് സ്ഥാനാർത്ഥികളുടെ വോട്ട് ഷെയർ കുറഞ്ഞു.
എക്സിറ്റ് പോളിലെ ഈ ഘടകം തനിക്ക് ഗുണം ചെയ്യും. എഫ്സിആർ എ വിഷയമൊന്നും തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. വിവാദങ്ങൾ ഉണ്ടായത് തിഞ്ഞെടുപ്പിന് ശേഷം. പൂഞ്ഞാറിൽ പിസി ജോർജ് തന്നെ വിജയിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമെന്ന് യുഡിഎഫ് നേതാവ് മാണി സി കാപ്പൻ 24നോട് പ്രതികരിച്ചു. അത് നടത്തുന്നത് ഈ പറഞ്ഞു കേൾക്കുന്ന പേരുക്കാർ ആരുമല്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും.
തന്നോട് അഭിപ്രായം ചോദിക്കുമ്പോൾ അതിൽ അഭിപ്രായം പറയും. പാലായിൽ 5000 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കും. ഷോൺ ജോർജ് പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്.
75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രചവനം.
Story Highlights : shone george says bjp win in kerala assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




