Advertisement

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍

April 30, 2026
Google News 1 minute Read
kanyakumari

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍. ആന്‍ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളാണ്.

15 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. വേനല്‍ അവധിക്ക് നാട്ടിലെത്തിയതിന്റെ ഭാഗമായാണ് കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിന് എത്തിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദ്ദേഹങ്ങള്‍ നിലവില്‍ ആശാരിപള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Story Highlights : Sisters from Kottayam found dead in Kanyakumari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here