Advertisement

കേരളത്തില്‍ ഇഞ്ചോടിഞ്ച്…; ഒരു മുന്നണിക്കും 80ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കാതെ ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍; ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് പ്രവചനം

April 30, 2026
Google News 2 minutes Read
 Today's Chanakya releases exit poll numbers kerala

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരിക്കിലും ഇന്നലെ വന്ന മറ്റ് എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായി നേരിയ മേല്‍ക്കൈയെങ്കിലും ടുഡേയ്‌സ് ചാണക്യ പറയുന്നത് യുഡിഎഫിനാണ്. എന്‍ഡിഎ രണ്ടക്കമുള്ള എണ്ണത്തില്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയും ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ( Today’s Chanakya releases exit poll numbers kerala)

യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് സര്‍വെ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മൂന്ന് മുതല്‍ പതിനൊന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഈ സര്‍വെ വ്യക്തമാക്കുന്നു. എന്തായാലും മുന്‍ സര്‍വെകള്‍ പോലെ തന്നെ കേരളത്തില്‍ ഇത്തവണ ഒരിക്കല്‍ കൂടി തുടര്‍ഭരണം ഉണ്ടാകില്ലെന്ന സൂചനയാണ് ഇതിലുമുള്ളത്.

Read Also: ‘അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തുടര്‍ഭരണമുണ്ടാകുമെന്നാണ് സര്‍വെ ഫലം പറയുന്നത്. ഡിഎംകെ 114 മുതല്‍ 136 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. വിജയ്‌യുടെ ടിവികെ 52 മുതല്‍ 74 സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അസമില്‍ ബിജെപിയുടെ തുടര്‍ഭരണമുണ്ടാകുമെന്നും ബിജെപി 93 മുതല്‍ 111 സീറ്റുകള്‍ വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. കോണ്‍ഗ്രസ് 14 മുതല്‍ 32 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബംഗാളുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലം ടുഡേയ്‌സ് ചാണക്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Highlights :  Today’s Chanakya releases exit poll numbers kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here