Advertisement

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്: പരാതി ഉയർന്ന മണ്ഡലങ്ങളിൽ നാളെ റീ പോളിങ്

May 1, 2026
Google News 2 minutes Read
assembly election

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാതി ഉയർന്ന മണ്ഡലങ്ങളിൽ നാളെ റീ പോളിങ്. 15 ബൂത്തുകളിലാണ് റീ പോളിങ്. മഗ്രഹത്ത് പശ്ചിനിലെ 11 ബൂത്തുകൾ, ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകൾ എന്നിവിടങ്ങളിലാണ് റീ പോളിങ്. ഫാൽറ്റയിലെ 32 ബൂത്തുകൾ സംബന്ധിച്ച പരാതി കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇവിഎം കൃത്രിമം ആരോപിക്കപ്പെട്ട ഇടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.

പശ്ചിമ ബം​ഗാളിൽ രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ആറിൽ 4 എക്സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളിൽ അധികാരം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ചെറിയ ഭൂരിപക്ഷമാവും പാർട്ടിക്കുണ്ടാവുക എന്നാണ് സൂചന. രണ്ട് ഘട്ടങ്ങളിലും പാർട്ടി ബഹുദൂരം മുന്നിലായിരുന്നു എന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു.

Read Also: ‘തിരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് ഞാൻ പറഞ്ഞതാണ്’, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ- ഡീസൽ; രാഹുൽ ഗാന്ധി

തൃണമൂലിന് മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളും കൂറ്റൻ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. കഴിഞ്ഞ രണ്ടുതവണ 200 നു മുകളിൽ സീറ്റ് നേടിയ പാർട്ടി അത് ആവർത്തിക്കില്ലെന്ന് ചുരുക്കം. 2021ലും ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും എക്സിറ്റ് പോളുകൾ ഇതേ തരത്തിൽ ആയിരുന്നതാണ്. പക്ഷേ ഫലം വന്നപ്പോൾ അതെല്ലാം മാറിമറിഞ്ഞു . ഇതാണ് സമീപകാലത്തെ ബംഗാളിലെ ചരിത്രം. ഇത്തവണയും അതാണ് സംഭവിക്കാൻ പോകുന്നതെന്ന് തൃണമൂൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Story Highlights : Bengal Assembly Elections: Repolling in 15 booths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here