Advertisement

ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗിയുടെ മൃതദേഹം ഓടയില്‍; പേവിഷബാധയേറ്റതെന്ന് സംശയം

May 1, 2026
Google News 3 minutes Read
girl death

തിരുവനന്തപുരം ഈഞ്ചയ്ക്കലിനടുത്ത് ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയേറ്റതാണെന്നാണ് സംശയം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. (Body of patient who broke ambulance window and ran out found in drain)

ഇന്ന് പുലര്‍ച്ചെയോടെയാണ് രവീന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഉടനടി ആംബുലന്‍സെത്തി ഇദ്ദേഹവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞു. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ ഇദ്ദേഹം വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അക്രമാസക്തനാകുകയും ചെയ്തു. ഉപകരണങ്ങളെല്ലാം ഇയാള്‍ അടിച്ച് നശിപ്പിച്ചു. ഇതിനിടെ ജീവനക്കാര്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ചില്ല് തകര്‍ക്ക് പുറത്തേക്ക് ഇറങ്ങിയോടിയത്.

Read Also: ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ഓടയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രവീന്ദ്രന്‍ നായകളോടും മറ്റ് മൃഗങ്ങളോടും കരുതലുള്ള ആളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടികള്‍ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്ന ശീലമുണ്ടായിരന്നു. കൈയ്യില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു മുറിവ് സംഭവിച്ചിരുന്നു. അത് ആരോടും അറിയിച്ചിലല്ല. പട്ടി കടിച്ചിട്ടുണ്ടാവും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Story Highlights : Body of patient who broke ambulance window and ran out found in drain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here