കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം
എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തിരുന്നു. കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു.
കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
Story Highlights : Elephant that trampled lorry driver to death in Kidangoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




