Advertisement

മൂന്നാം വട്ടവും ഇടിഞ്ഞു; കയറ്റത്തിൽ നിന്നിറങ്ങി സ്വർണം

May 1, 2026
Google News 1 minute Read

ഇന്നലെ മൂന്ന് തവണയായി 1,680 രൂപ കൂടിയ സ്വർണവില ഇന്ന് മൂന്ന് തവണ ഇറങ്ങി. രാവിലെ ഒരു പവന് 280 രൂപ താഴ്ന്ന് 1,11,720 രൂപയും ഗ്രാമിന് 35 രൂപ താഴ്ന്ന് 13,965 രൂപയുമായി. ഉച്ചയായപ്പോഴേക്കും 1,440 രൂപയുടെ കുത്തനെയുള്ള ഇടിവ്. പവന് വില 1,10,280 രൂപയായി കുറഞ്ഞു. ഗ്രാമിന് കുറഞ്ഞത് 180 രൂപ. തീർന്നില്ല, വൈകുന്നേരം വീണ്ടും പവന് 560 രൂപയും ഗ്രാമിന് 70 രൂപയും താഴ്ന്നു. പവന് വില 1,09,720 രൂപയായി.

അങ്ങനെ ഇന്ന് മൂന്ന് തവണയായി പവന് കുറഞ്ഞത് 2,280 രൂപ. രാജ്യാന്തര വില ഔൺസിന് 1.82 ശതമാനത്തോളം വർധിച്ച് 4,647 ഡോളറിലെത്തിയതിന് ശേഷമാണ് ഇടിവ് തുടങ്ങിയത്. യു എസ് ട്രഷറി യീൽഡിലും ഡോളറിന്റെ മൂല്യത്തിലും ഉണ്ടായ കുറവാണ് സ്വർണത്തിന് കരുത്തായത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വർണത്തെ തുണയ്ക്കുമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം.

സ്വർണവില വർഷാന്ത്യത്തോടെ 5,400 ഡോളറിലെത്തിക്കുമെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പറയുന്നത്. ആഭരണം വാങ്ങാനുദ്ദേശിക്കുന്നവർ 3 ശതമാനം ജി എസ് ടിയും പണിക്കൂലിയും ഉൾപ്പെടെ 1,20,000 രൂപയിലേറെ ചെലവാക്കേണ്ടി വരും.

Story Highlights : Gold prices fell three times today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here