Advertisement

ഇന്നും ഇരിക്കട്ടേ അല്‍പ്പം ആശ്വാസം; സ്വര്‍ണവില ഇടിഞ്ഞു

May 1, 2026
Google News 2 minutes Read
gold rate falls kerala may 01

അതിവേഗം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില താഴേക്കിറങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഇടിവിലായിരുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് തവണയായി വില കൂടിയെങ്കിലും ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. (gold rate falls kerala may 01)

ഇന്നും നേരിയ ആശ്വാസമേകിക്കൊണ്ട് സ്വര്‍ണവിലയില്‍ അല്‍പ്പം കുറച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 35 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

Read Also: പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഇന്നലെ മൂന്ന് തവണയായി ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരുന്നത്. രാജ്യാന്തരതലത്തിലും സ്വര്‍ണവില ഇടിവില്‍ തന്നെയാണ്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Story Highlights : gold rate falls kerala may 01

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here