ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍
ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡീസലിന്റെ തീരുവ 23 രൂപയാക്കിയും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയാക്കിയുമായി നിശ്ചയിച്ചിരിക്കുന്നത്. പെട്രോള്‍ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. പുതുക്കിയ തീരുവ നിരക്കുകള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. (India cuts export duties on diesel and jet fuel)
ഡീസലിന്റെ കയറ്റുമതി തീരുവ 32.5 രൂപയും വിമാനത്തിന്റെ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 9 രൂപയുമാണ് ഇപ്പോള്‍ കുറച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ മുമ്പ് ഡീസലിന്റെയും,വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കേന്ദ്രം കൂട്ടിയിരുന്നു.
അന്താരാഷ്ട്ര സാഹചര്യങ്ങളും ക്രൂഡ് ഓയില്‍ വിലയും പരിഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി തുക ബാരലിന് 120 ഡോളറായി ഉയര്‍ന്നിരുന്നു. ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Story Highlights : India cuts export duties on diesel and jet fuel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




