Advertisement

‘അടുത്തയാഴ്ച അധികാരത്തിൽ വരുന്ന UDF സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകും’; കെ മുരളീധരൻ

May 1, 2026
Google News 2 minutes Read

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ. എന്നാലിപ്പോൾ തൊഴിലാളിക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാൽ അതെല്ലാം മാറും. തൊഴിലാളി വിരുദ്ധ സർക്കാർ പുറത്തുപോകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി.

സർ ചക്രവർത്തിയുടെ പതിപ്പാണ് പിണറായി വിജയൻ. ആശാവർക്കർമാരുൾപ്പെടെ കൂലിക്ക് വേണ്ടി സമരം ചെയ്യുന്നു. രണ്ട് ദിവസം കഴിഞ്ഞാൽ LDFന് വലിയ തൊഴിലാളി സ്‌നേഹമായിരിക്കും. അടുത്തയാഴ്ച്ച അധികാരത്തിൽ വരുന്ന UDF സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ല​ഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ. പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഫലം വന്ന ശേഷം തീരുമാനം എടുത്താൽ മതി. ജയിച്ചാൽ ടീം യുഡിഎഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Story Highlights : k muraleedharan about udf win in assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here