മുഖ്യമന്ത്രി ചർച്ച, കെ സി വേണുഗോപാലിനെ അധിക്ഷേപിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു, നിയന്ത്രിക്കണം; കെപിസിസി ജനറൽ സെക്രട്ടറി
മുഖ്യമന്ത്രി ചർച്ച, കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നത് നിയന്ത്രിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി K P ശ്രീകുമാർ. കെ സി വേണുഗോപാലിനെ അധിക്ഷേപിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. അധിക്ഷേപം നടത്തുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ പരിധി വിട്ടു പോകും. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും കെപി ശ്രീകുമാർ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാർ ആവശ്യം ഉന്നയിക്കുന്നത്.
K P ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകാല കീഴ് വഴക്കങ്ങളുടെ ഭാഗമായി തന്നെ നിശ്ചയിക്കും…
ഇതിന്റെ പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെയും ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ തള്ളിപ്പറയുവാനോ അവരെ അധിക്ഷേപിക്കുവാനോ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നുമില്ല…
എന്നാൽ അതിന്റെ മറവിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും അടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തെ അപമാനിക്കുവാനുള്ള ശ്രമം അനുവദിക്കാനാവില്ല.
ജയശങ്കറെ പോലെയുള്ള അവസരവാദ നിരീക്ഷകർക്ക് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുവാനും നേതൃത്വത്തെ അപമാനിക്കുവാനും ആരാണ് അധികാരം നൽകിയത്.
ഇത്തരത്തിൽ ദേശീയ നേതൃത്വത്തെപ്പോലും അപമാനിക്കുന്ന അവസരവാദ ചർച്ചക്കാരോട്, ‘തങ്ങൾക്ക് വേണ്ടി നിങ്ങൾ വക്കാലത്ത് എടുക്കേണ്ട’ എന്ന് പറഞ്ഞു തള്ളുവാൻ ഉത്തരവാദിത്തപ്പെട്ട നേതൃത്വം തയ്യാറാകണം…
Story Highlights : k p sreekumar against attack on k c venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




