Advertisement

‘മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ’;റിയാസ് ബെറ്റിന് വന്നാൽ ഞാനും തയാർ എന്നാണ് പറഞ്ഞത്; പി വി അൻവർ 24നോട്

May 1, 2026
Google News 2 minutes Read

ബേപ്പൂരിൽ യുഡിഎഫ് ജയിക്കുമെന്ന പൂർണ ആത്മവിശ്വാസം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ 24നോട്. ട്വന്റിഫോർ എൻകൗണ്ടറിലാണ് പി വി അൻവർ പ്രതികരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കി. ഒരു തലമുറയെ വെട്ടിനിരത്തിയ മരുമോനിസത്തിനെതിരെ ജനം പ്രതികരിച്ചു. മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ. പി എ മുഹമ്മദ് റിയാസ് തന്റെ വെല്ലുവിളി സ്വീകരിച്ചാൽ താനും തയാർ എന്നാണ് പറഞ്ഞത്.

ബേപ്പൂരില്‍ ഞാന്‍ തോറ്റാല്‍ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. ഞാൻ ജയിച്ചാൽ റിയാസ് മൊട്ടയടിച്ച് നടക്കും,റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ബെറ്റ് വെക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.

ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനെതിരെ പി.വി അന്‍വര്‍ വെല്ലുവിളിച്ചത്. ബേപ്പൂരിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞു.

ഇതേ ആത്മവിശ്വാസമുണ്ടെങ്കിൽ മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. റിയാസ് അവകാശപ്പെടുന്നത് പോലെ 82,000 വോട്ടിന്റെ ഭൂരിപക്ഷമൊന്നും ബേപ്പൂരിൽ കിട്ടാൻ പോകുന്നില്ലെന്നും, 65,000 വോട്ടിന് മുകളിൽ അദ്ദേഹം കടക്കില്ലെന്നും അൻവർ അവകാശപ്പെട്ടു.

Story Highlights : p v anvar response to p a muhammed riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here