Advertisement

‘മതവർഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

May 1, 2026
Google News 2 minutes Read

സ്കൂൾ ക്ലാസ് മുറികളിലെ സൗഹൃദങ്ങളോട് നിയമസഭയിലെ ഇരിപ്പിടങ്ങളെ ഉപമിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. നിയമസഭയിലെ എല്ലാ സാമാജികരും സുഹൃത്തുക്കളാണെങ്കിലും, തന്റെ തൊട്ടടുത്തിരിക്കുന്ന വി. ശിവൻകുട്ടി തനിക്ക് കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു ‘അണ്ണനും’ പ്രിയപ്പെട്ട ചങ്ങാതിയുമാണെന്ന് മന്ത്രി റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളും ഒരു മനസ്സും ശരീരവുമായി ചേർന്നാണ് ഇരുവരും നേതൃത്വം നൽകി സംഘടിപ്പിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ശിവൻകുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ജനങ്ങൾ കൃത്യമായി നടപ്പിലാക്കിയെന്ന് റിയാസ് ചൂണ്ടിക്കാട്ടി.

നേമം വഴി ബിജെപി ഇനി നിയമസഭയിൽ അക്കൗണ്ട് തുറക്കില്ലെന്ന് എൽഡിഎഫ് ഉറപ്പു നൽകിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോൾ തന്നെ തനിക്ക് ഉറപ്പായിരുന്നുവെന്നും, മതവർഗ്ഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് റിയാസ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

മുഹമ്മദ് റിയാസിന്റെ പോസ്റ്റിന്റെ പൂർണരൂപം

സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാൽ ഒരു ബെഞ്ചിൽ അടുത്തിരിക്കുന്നവൻ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ.
സാമാജികർ എല്ലാവരും സുഹൃത്തുക്കൾ .
പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണൻ സഖാവ് വി.ശിവൻകുട്ടി…
കാര്യമായിട്ടുള്ള ചങ്ങായിയാ…
കോഴിക്കോട്ട് സംസ്ഥാന സ്‌ക്കൂൾ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങൾ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.
2021ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ശിവൻകുട്ടിയിലൂടെ നേമത്ത് BJP തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു.
അത് ജനങ്ങൾ നടപ്പിലാക്കി.
നേമം വഴി BJP നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എൽ ഡി എഫും ഈ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു.
വോട്ടെണ്ണൽ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ എനിക്ക് ഉറപ്പാണ്
ഞങ്ങളുടെ അണ്ണൻ,
സഖാവ് വി. ശിവൻകുട്ടി നേമം വിട്ടുകൊടുക്കില്ല മതവർഗ്ഗീയവാദിക്ക്.
-പി. എ. മുഹമ്മദ് റിയാസ് –

Story Highlights : pa muhammad riyas praises v sivankutty fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here