ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക രണ്ടാം പാദ മത്സരത്തിന് ഒരുങ്ങുന്ന പാരീസ് സെന്റ് ജെര്‍മെയ്ന് തിരിച്ചടിയായി അശ്‌റഫ് ഹക്കിമിയുടെ പരിക്ക്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ നിര്‍ണായക സാന്നിധ്യമായിരുന്ന ഈ മൊറോക്കന്‍ പ്രതിരോധ നിര താരത്തെ ഇത്തവണ സെമി ആദ്യപാദ മത്സരത്തില്‍ കളിപ്പിക്കാനെയെങ്കിലും തുടക്ക് പരിക്കേറ്റതിനാല്‍ രണ്ടാം പാദത്തില്‍ കളിപ്പിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് വരുന്നത്.
പിഎസ്ജിയുടെ മികച്ച ഫുള്‍ബാക്ക് കൂടിയായ താരത്തെ ഇത്തവണ പരിക്ക് വേട്ടയാടുകയാണ്. സമര്‍ദ്ദമേറുന്ന മത്സരങ്ങളില്‍ പരിചയസമ്പന്നരായ ഇത്തരം താരങ്ങളെ ഇറക്കാന്‍ കഴിയാതെ വരികയെന്നത് വലിയ തിരിച്ചടിയാണ്. ഹക്കീമിയുടെ അസാന്നിധ്യം വലിയ ആശങ്കയാണ് പിഎസ്ജി ക്യാമ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്. സെമി ആദ്യപാദ മത്സരത്തില്‍ പിഎസ്ജി ഒരു ഗോളിന് മുന്നിലാണെങ്കിലും ആക്രമണോത്സുകയുള്ള ഹാരികെയ്‌നും സംഘവും നിസാരക്കാരല്ല. അതുകൊണ്ടുതന്നെ അശ്‌റഫ് ഹക്കീമിക്ക് കളിക്കാന്‍ കഴിയാതെ വരികയെന്നത് ബയേണിന് വലിയ നേട്ടമായിരിക്കും.
സ്‌കൈ ജര്‍മ്മനി, സ്‌പോര്‍ട്1, കിക്കര്‍ തുടങ്ങിയ ജര്‍മ്മന്‍ മാധ്യമങ്ങളെല്ലാം തോല്‍വിയുടെ വ്യാപ്തി എടുത്തുകാണിക്കുന്നു, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ബയേണ്‍ ടീമിനെതിരെ പിഎസ്ജിക്ക് വേഗതയും ആക്രമണാത്മക റണ്‍സും നഷ്ടപ്പെടുമെന്ന് വാദിക്കുന്നു. ലൂയിസ് എന്റിക്വയ്ക്ക് ഇപ്പോഴും വാറന്‍ സെയ്റെ-എമറി പോലുള്ള ഓപ്ഷനുകള്‍ ഉണ്ടെങ്കിലും, പാരീസുകാര്‍ക്ക് വെല്ലുവിളി വളരെ വലുതാണ്, അവര്‍ ഇപ്പോള്‍ അവരുടെ ഏറ്റവും സ്വാധീനമുള്ള കളിക്കാരില്‍ ഒരാളില്ലാതെ തന്നെ നേരിടാന്‍ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്, ഇത് ഹക്കിമിയുടെ പരിക്ക് മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഒരു പ്രധാന ആശങ്കയായി മാറുന്നു. വരുന്ന ഏഴിന് രാത്രി പന്ത്രണ്ടരക്ക് ആണ് ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് സെമി രണ്ടാം പാദമത്സരം.
Story Highlights: PSG full back Hakimi out of Bayern return leg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




