‘വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; താരിഖ് അൻവർ 24നോട്
വിഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യമന്ത്രി ആരാകണം എന്നതിൽ പാർട്ടി എടുക്കുന്ന തീരുമാനം മുഖ്യം. കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം. കെ സി അനുഭവ പരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും പറഞ്ഞ താരിഖ് അൻവർ കെസി കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി.
എല്ലാവർക്കും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിക്കാൻ അവകാശമുണ്ട്. ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ കൂടി കോൺഗ്രസ് പാർട്ടി പരിഗണിക്കും. തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ നിരവധി പേരുണ്ട്. പന്ത്രണ്ട് ജനറൽ സെക്രട്ടറിമാർ നിൽക്കുന്നു. സംഘടന ചുമതല കിട്ടുന്നതിന് മുൻപ് കെസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്നു.
രാഹുലിൻ്റെ തീരുമാനം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസിൽ എന്തെന്നറിയില്ല. കെ സിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും താരിഖ് അൻവർ പറഞ്ഞു. കോൺഗ്രസ് കേരളത്തിൽ ജയിക്കും. അതിൽ ഒരു സംശയവും ഇല്ല. LDF അത് അംഗീകരിച്ചു. തിരഞ്ഞെടുപ്പുകൾക്ക് ശേഷം കോൺഗ്രസ്സിൽ പുനഃസംഘടന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Tariq anwar supports kc venugopal as cm kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




