വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര ജീവനക്കാരെ നിയമിക്കാൻ നീക്കം: സുപ്രീം കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും നിയമപോരട്ടത്തിന് ടിഎംസി. കേന്ദ്രസർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഹർജി നൽകിയത്. നാളെ അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വോട്ടെണ്ണൽ പശ്ചാത്തലത്തിലാണ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്.
നാളെയാണ് ബംഗാളിൽ റീപോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം. “പുറത്തുനിന്നുള്ള നിരീക്ഷകരെയും” ബംഗാളിനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും ടിഎംസി പ്രവർത്തകരെ ലക്ഷ്യം വച്ചുള്ള രീതിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് മമത ബാനർജി ആരോപിച്ചു.
അടുത്തിടെ, പശ്ചിമ ബംഗാളിലെ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) ഒരു കൗണ്ടിംഗ് സൂപ്പർവൈസറിലോ കൗണ്ടിംഗ് അസിസ്റ്റന്റിലോ കുറഞ്ഞത് ഒരാൾ കേന്ദ്ര സർക്കാരോ പൊതുമേഖലാ ജീവനക്കാരനോ ആയിരിക്കണമെന്ന് പ്രസ്താവിച്ചുകൊണ്ട് ഒരു കത്ത് പുറപ്പെടുവിച്ചു. അത്തരമൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ എന്നും അഡീഷണൽ സിഇഒയ്ക്ക് കഴിയില്ലെന്നും വാദിച്ചുകൊണ്ട് ടിഎംസി നിർദ്ദേശത്തെ ചോദ്യം ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
Story Highlights : tmc supreme court over ecs move to appoint central staff as counting supervisor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




