Advertisement

ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം: തയാറെടുത്ത് യുഎസ് നാവികസേന

May 1, 2026
Google News 2 minutes Read

ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തയാറെടുത്ത് യുഎസ് നാവികസേന. ഹോർമുസിലെ യുഎസ് നാവികസേനയുടെ കപ്പലുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു തുടങ്ങി. ഇന്ധനം, ഭക്ഷണം, യുദ്ധോപകരണങ്ങൾ എന്നിവയാണ് എത്തിക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ്. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ഹോർമുസ് സംഘർഷം അവസാനിപ്പിക്കാൻ പുതിയ നിർദേശം മുന്നോട്ട് വച്ച് ഇറാൻ.

ഇറാനെതിരെ സ്വീകരിക്കാവുന്ന തുടർ സൈനിക നടപടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയതിന് പിന്നാലെയാണ് ഹോർമുസ് സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ പുതിയ നിർദേശം മുന്നോട്ട് വച്ചത്. മധ്യസ്ഥരായ പാകിസ്താൻ വഴി പുതിയ നിർദേശമാണ് അമേരിക്കക്ക് സമർപ്പിച്ചത്.

Read Also: ‘ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കും’: ഭീഷണിയുമായി ട്രംപ്

അതിനിടെ ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന ഭീഷണിയുമായി ട്രംപ് രം​ഗത്തെത്തി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ, തുടർ നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സും ആവർത്തിച്ചത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Story Highlights : US Navy prepares after Trump’s announcement of attack on Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here