പിതൃസഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊച്ചിയിൽ പിതൃസഹോദരനെ വാഹന പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. പോലീസ് അമ്മയെ മർദിച്ചതിന് അഭിജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പെൺ സുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിനാണ് കഴിഞ്ഞദിവസം അഭിജിത്ത് പിതൃസഹോദരനെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഭിജിത്ത് വിവാഹക്കാര്യം വീട്ടിൽ അറിയിച്ചു. ഒരു കുഞ്ഞു ഉള്ള സ്ത്രീയെ വിവാഹം കഴിക്കേണ്ടെന്ന് വീട്ടുകാർ ശാഠ്യം പിടിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയ വലിയച്ഛനും അഭിജിത്തിനെ കുറ്റപ്പെടുത്തി. ഇതിൽനിന്നുള്ള വൈരാഗ്യമാണ് കാറടിച്ച് കൊലപ്പെടുത്താൻ ഉള്ള നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത്. ഇന്നലെ വലിയച്ഛൻ സ്കൂട്ടറിൽ കടയിലേക്ക് പോകുന്നതിനിടയിലാണ് വഴിയിൽ കാത്തുനിന്ന് അഭിജിത്ത് പിന്നാലെ ചെന്ന് ഇടിച്ചുതെറിപ്പിച്ചത്.
പരിക്കേറ്റയാൾ ആശുപത്രിയിൽ തുടരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് അഭിജിത്തിനെ പിടികൂടിയത്. നേരത്തെ അമ്മയെ മർദ്ദിച്ചു എന്ന പരാതിയിലും ഇയാൾക്കെതിരെ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അഭിജിത്തിനെ റിമാൻഡ് ചെയ്തു.+
Story Highlights : Case of attempted murder of paternal uncle: Footage of accused beating mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




