കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു
എറണാകുളം കൂത്താട്ടുകുളത്ത് സിപിഐഎമ്മിൽ കൂട്ടരാജി. 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കുത്താട്ടുകുളം പാലക്കുഴയിൽ സിപിഐഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത് ദീർഘകാലമായി ഷാജു ജേക്കബും സിപിഐഎം നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന ഭിന്നതയാണ് ഈ കൂട്ടമാറ്റത്തിന് വഴിതെളിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നു.തുടർന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐഎം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രം വിജയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബിജു, ആലി ഷാജു, മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
Story Highlights : cpm expels area secretary 53 party workers join cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




