Advertisement

വയനാട് ഫണ്ട്‌ ദുരുപയോഗം ചെയ്‌തു; സണ്ണി ജോസഫിനെതിരെ എഐസിസിക്ക് പരാതി നൽകി ഡിസിസി മുൻ ജനറൽ സെക്രട്ടറി

May 2, 2026
Google News 1 minute Read
sunny joseph

വയനാട് ഫണ്ടിൽ സണ്ണി ജോസഫിനെതിരെ എഐസിസിക്ക് പരാതി. ഫണ്ട് കെ പി സി സി പ്രസിഡന്റ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ലഭിച്ച സംഭാവനയുമായി ബന്ധപ്പെട്ട് വൈരുധ്യമുള്ള പ്രസ്താവന നടത്തി. ഇത് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അവമതിപ്പുണ്ടാക്കി.മുൻ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി തോമസ് വർഗീസാണ് പരാതി നൽകിയത്.

അതേസമയം ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉയർത്തിയത് ഗുരുതര ആരോപണമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ വ്യക്തമാക്കി. കെപിപിസി പ്രസിഡന്റിന്റെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയെന്നും വയനാട് ഫണ്ട്‌ എത്ര പിരിച്ചു, എത്ര ചിലവഴിച്ചു എന്നതെല്ലാമാണ് തോമസ് വർഗീസിൻ്റെ പരാതിയിൽ ഒന്നെന്നും എംവി ജയരാജൻ പറഞ്ഞു.

മറ്റൊന്ന് സണ്ണി ജോസഫിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വത്ത്‌ സംബന്ധിച്ചാണ്. മകൾക്ക് കാരശ്ശേരി സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. ഇതെല്ലാമാണ് പരാതിയിൽ പറയുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.എക്സിറ്റ് പോൾ ജനഹിതമല്ല പ്രതിഫലിപ്പിക്കുന്നത്. എൽഡിഎഫ് മൂന്നാമതും വരും എന്ന സൂചന എക്സിറ്റ് പോളിലുണ്ട്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായിക്കാണ് കൂടുതൽ പേരുടെയും പിന്തുണയെന്നും എംവി ജയരാജൻ പറഞ്ഞു.

Story Highlights : dcc leader complaint against sunny joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here