കോലഞ്ചേരി സുറിയാനി പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടൽ; പെപ്പർ സ്പ്രേ പ്രയോഗിച്ചു, 3 പേർ ആശുപത്രിയിൽ
കോലഞ്ചേരിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലാണ് സംഘർഷമുണ്ടായത്. വിശ്വാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചു. നിലവിൽ മൂന്നുപേർ ആശുപത്രിയിലാണ്.
പള്ളിപ്പെരുന്നാളിനിടയിലാണ് യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ട്രസ്റ്റ് ആണ് പള്ളി നിയന്ത്രണം ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ തന്നെ തർക്കം ഉടലെടുത്തിരുന്നു. കോടതിവിധി പ്രകാരം 15 ദിവസം വീതമാണ് ഇരു സഭകൾക്കും ഉടമസ്ഥാവസ്ഥവകാശം നൽകിയത്. ഇന്ന് ആരാധന അർപ്പിക്കുന്നതിന് ഒരു വിഭാഗം വൈദികർക്ക് സന്ദർശനം നൽകിയില്ല. തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് സംഭവത്തിൽ കേസെടുത്തു.
Story Highlights : fight in kolanchery church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




