Advertisement

ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

May 2, 2026
Google News 2 minutes Read

ബെംഗളൂരു BTL സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ മാനസിക പീഡനവും, ശാരീരിക ഉപദ്രവവും കാരണം കഴിഞ്ഞ വർഷം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി വിദ്യാർത്ഥികൾ. സഹപാഠികൾ ആദിത്യന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരാതികൾ പറഞ്ഞിട്ടും കാര്യമില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ഥികളാണ് പഠനം ഉപേക്ഷിച്ച് മടങ്ങിയത്. അധ്യാപകനെതിരെ പരാതികള്‍ പറഞ്ഞിട്ടും മാനേജ്‌മെന്റ് ഇടപെട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എല്ലാം ബിസിനസ് മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. അവസാനമായി ആദിത്യനെ കാണാന്‍ പോലും കോളജ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.

Read Also: അതുല്യയുടെ മരണം: ‘പിന്നിൽ സുഹൃത്ത്, പണവും സ്വർണ്ണവും തട്ടിയെടുത്തു’; ആരോപണവുമായി കുടുംബം

അധ്യാപകനും ഹോസ്റ്റൽ വാർഡനുമായ സന്ദീപ് പാണ്ഡെയ്ക്കതിരെയാണ് ആദിത്യത്തിന്റെ കുടുംബം രംഗത്തെത്തിയത്. ആദ്യത്തിനെ സന്ദീപ് മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവനെന്ന് പറഞ്ഞു പരത്തി. ലഹരി ഉപയോഗത്തിൽ അധ്യാപകൻ പറയുന്ന കുട്ടികളുടെ പേര് പറയാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.

സന്ദീപ് പാണ്ഡെ, ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർത്ഥിനി ബന്ധുകൾക്ക് അയച്ച ശബ്ദസന്ദേശം ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ ആദിത്യന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളും പുറത്തുവന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് ആദിത്യനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights : Mental harassment by teacher 18 students drop out from BTL School of Nursing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here