Advertisement

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

May 2, 2026
Google News 2 minutes Read

രാഷ്ട്രീയമെന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമെന്നും മുഹമ്മദ് റിയാസ്. ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്ന് റിയാസ് വ്യക്തമാക്കി.

എൽഡിഎഫ് സ്ഥാനാർഥി അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. . ബേപ്പൂരിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി പറഞ്ഞിരുന്നു.

Read Also: ‘മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ’;റിയാസ് ബെറ്റിന് വന്നാൽ ഞാനും തയാർ എന്നാണ് പറഞ്ഞത്; പി വി അൻവർ 24നോട്

ബേപ്പൂരിൽ ഞാൻ തോറ്റാൽ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. ഞാൻ ജയിച്ചാൽ റിയാസ് മൊട്ടയടിച്ച് നടക്കും,റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അൻവർ പറഞ്ഞു. ബെറ്റ് വെക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അൻവർ ചോദിച്ചിരുന്നു.

Story Highlights : PA Muhammad Riyas says politics is a battle between ideas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here