Advertisement

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

May 2, 2026
Google News 1 minute Read
re election

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. മെയ് 21നാണ് വോട്ടെടുപ്പ് . 24 ന് വേട്ടെണ്ണും. ബംഗാൾ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഫാർട്ടയിൽ ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റങ്ങൾ നടന്നുവന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. കേന്ദ്രസേന പണിപ്പെട്ടാണ് പ്രതിഷേധം നിയന്ത്രിച്ചത് . 10 ജന്മം എടുത്താലും ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഡയമണ്ട് ഹാർബർ മോഡൽ ഇല്ലാതാക്കാൻ കഴിയില്ലെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി വെല്ലുവിളിച്ചു. അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലാണ് ഫൾട്ട മണ്ഡലം .

Story Highlights : Re-election in Falta, West Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here