പേരാമ്പ്ര, കൊയിലാണ്ടി സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര്‍
പേരാമ്പ്ര, കൊയിലാണ്ടി സ്‌ട്രോങ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സ്‌ട്രോങ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കലക്ടര്‍ പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് പടക്കം വില്പനയ്ക്കും നിരോധനമുണ്ട്. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് നിരോധനമെന്ന് കലക്ടര്‍ വ്യക്തമാക്കി.
വോട്ടെണ്ണല്‍ ദിവസം ജില്ലയില്‍ പൊലീസും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. പ്രകടനങ്ങളില്‍ വടി പോലുള്ള മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുത് – പൊലീസ് വ്യക്തമാക്കി.
Story Highlights : Strong room controversy; No violation of rules, says Chief Electoral Officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




