Advertisement

അവർക്കായി പ്രാർത്ഥിക്കണം! സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി

May 2, 2026
Google News 3 minutes Read

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ സഹപ്രവർത്തകരെ നഷ്‌ടപ്പെട്ട തീരാ ദുഖത്തിനിടയിലും പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തി. പാങ്ങ് GLP സ്ക്കൂളിലെ അധ്യാപിക ഹസ്‌നത് ടീച്ചറാണ് ഹജ്ജിൽ പങ്കെടുക്കാൻ മക്കയിൽ എത്തിയത്. ഹജ്ജ് യാത്ര നിശയിച്ചതിനാലായിരുന്നു അവസാനനിമിഷം വിനോദ യാത്രയിൽ നിന്നും ടീച്ചർ പിന്മാറിയത്. കേരളത്തിൽ നിന്നുള്ള ഹജ്ജ് കമ്മറ്റിറ്റിയുടെ ആദ്യ സംഘത്തോടൊപ്പമാണ് അധ്യാപിക ഹജ്ജിനെത്തിയത്.

എല്ലാവർഷവും സ്‍കൂളിലെ അധ്യാപകർ നടത്തുന്നതാണ് ഈ വിനോദയാത്ര. ഇതിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഹജ്ജിന് പോകാൻ അവസരം ലഭിച്ചതോടെയാണ് അവസാന നിമിഷം ആ യാത്രയിൽ നിന്ന് പിന്മാറിയത്. സഹപ്രവർത്തകർ നഷ്ടപ്പെട്ട ദുഖവും എന്നാൽ വിശുദ്ധ മണ്ണിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷവും ഹസ്‌നത് ടീച്ചർ ട്വന്റിഫോറിനോട് പങ്കുവച്ചു.

”ഹജ്ജിന് മക്കയിൽ എത്തിയതിൽ വളരെ സന്തോഷമുണ്ട്. മരണപ്പെട്ട സുഹറ ടീച്ചർ കഴിഞ്ഞ വർഷം ഹജ്ജിന് വന്നിരുന്നു. ഞാൻ എല്ലാ സംശയങ്ങളും ടീച്ചറോടാണ് ചോദിച്ചിരുന്നത്. വിമാനത്തിൽ ഇരിക്കുമ്പോഴും ടീച്ചറെ ഒരുപാട് മിസ് ചെയ്യുന്നു. ഇവിടെ എത്തിയതിൽ സന്തോഷം, അവരെ കുറിച്ച് ആലോചിക്കുമ്പോൾ സങ്കടവും ഉണ്ട്. ഇപ്പോൾ രണ്ട് മനസികാവസ്ഥയിലാണ് ഞാൻ. അവർക്ക് വേണ്ടി പ്രാർത്ഥിക്കും. അതിനാണ് എത്തിയത്”- ഹസ്‌നത് ടീച്ചർ ട്വന്റിഫോറിനോട് പറഞ്ഞു.

ഭർത്താവ് നിഷാഫും മറ്റ് ബന്ധുക്കളും ടീച്ചറിനൊപ്പം ഹജ്ജിന് എത്തിയിട്ടുണ്ട്. 9 വർഷമായി പാങ്ങ് GLP സ്ക്കൂളിലെ അധ്യാപികയാണ് ഹസ്‌നത്. അപകടത്തിൽപ്പെട്ട തന്റെ സഹപ്രവർത്തകർക്കായി പ്രാർഥനകളോടെയാണ് ഹസ്‌നത് ടീച്ചർ ഹജ്ജ് കർമത്തിൽ മുഴുകുന്നത്.

Story Highlights : Teacher from Pang GLP School who lost her colleagues arrives in Mecca for Hajj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here