വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി; കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്; തനിക്ക് ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമെന്ന് കെവിന്‍
കൊച്ചിയിലെ ഡ്രഗ് ഡീലര്‍ കെവിന്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്. തനിക്ക് ബെംഗലൂരുവില്‍ നിന്നും ലഹരി കൈമാറിയിരുന്നത് ഗീതു എന്ന യുവതിയും സംഘവുമാണെന്ന് കെവിന്‍ പൊലീസിന് മൊഴിനല്‍കി.
കെവിന്റെ ലഹരി ശൃഗലയുടെ വേരറുക്കാനാണ് പൊലീസിനെ നീക്കം. ബെംഗളൂരു ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു കെവിന്റെ ലഹരി ഇടപാടുകള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലുള്ള തിരുവല്ല സ്വദേശി ഗീതുവും സംഘവും ആണ് കെമിക്കല്‍ ഡ്രഗുകള്‍ കൈമാറുന്നത്. പ്രതി പിടിയിലാകുന്നതിന് തൊട്ടുമുന്‍പ് 2 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്.
ഗീതു ബെംഗലൂരുവില്‍ നിന്ന് ലഹരി തൊടുപുഴയില്‍ എത്തിച്ച് നല്‍കും. താന്‍ അവിടെയെത്തി ഇത് വാങ്ങും കൂടുതല്‍ പണമുണ്ടാക്കുന്നതിനാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നും കെവിന്‍ മൊഴി നല്‍കി. താന്‍ ലഹരി കൈമാറിയിരുന്ന ഡോക്ടര്‍മാരടക്കമുള്ളവരുടെ വിവരങ്ങള്‍ കെവിന്‍ നേരത്തെ പൊലീസിന് കൈമാറിയിരുന്നു.
മൊബൈല്‍ ഫോണിന്റെ കൂടുതല്‍ രേഖകള്‍ ലഭിച്ചശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
Story Highlights : White collar drug party; Police to make more arrests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




