നാളെ താമര വിരിയുമോ? ആത്മവിശ്വാസത്തിൽ എൻഡിഎ ക്യാമ്പ്
കേരള നിയമസഭയിൽ വ്യക്തമായ സ്വാധീനമാകാൻ ബിജെപിക്ക് കഴിയുമോ? എക്സിറ്റ്പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ കേരളത്തിൽ വീണ്ടും താമര വിരിയുമെന്ന് ഉറപ്പിക്കുകയാണ് എൻഡിഎ ക്യാമ്പ്. ഇരുപത് ശതമാനത്തിന് മുകളിലേക്ക് വോട്ട് ഷെയർ ഉയർത്തനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കൃത്യമായ മുന്നൊരുക്കങ്ങൾ, മുൻകൂട്ടി സ്ഥാനാർഥികളെ നിശ്ചയിച്ച് ആദ്യഘട്ട വോട്ടഭ്യർത്ഥന. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ താരപ്രചാരകർ കൂട്ടത്തോടെയെത്തിയ പ്രചാരണം. ഒടുവിൽ എക്സിറ്റ് പോളിൽ മൂന്നു മുതൽ 14 സീറ്റുകൾ വരെ പ്രതീക്ഷ. സന്തോഷത്തിലാണ് എൻഡിഎ ക്യാമ്പ്. നേമവും കഴക്കൂട്ടവും ബൂത്ത് തല വോട്ടുകളുടെ അടിസ്ഥാനത്തിൽ തന്നെ ഉറപ്പിക്കുന്നു. ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതീക്ഷ.
പാലക്കാട്, മഞ്ചേശ്വരം, ആറന്മുള, ചാത്തന്നൂർ, തൃശൂർ, തിരുവനന്തപുരം ഇങ്ങനെ വിജയസാധ്യതയുള്ള സീറ്റുകൾ ഒപ്പം നിന്നുവെന്നും വിലയിരുത്തൽ ഉണ്ട്. ആറന്മുളയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു. ഭരണവിരുദ്ധ തരംഗം ഉണ്ടായതിൽ നായർ ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് വന്നു എന്ന് കണക്കുകൂട്ടുന്നു. എന്നാൽ മധ്യകേരളത്തിൽ ക്രിസ്ത്യൻ സമുദായിക വോട്ടുകൾ നേടാനുള്ള ശ്രമം പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നാണ് പൊതുവികാരം.
Story Highlights : Can the BJP have a clear influence in the Kerala Assembly?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




