Advertisement

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്; ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് ദീപാ ദാസ് മുന്‍ഷി

May 3, 2026
Google News 2 minutes Read
deepadas munshi

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. (CM debate in Congress)

അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കെപിസിസിക്ക് മുന്നില്‍ പന്തല്‍ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Read Also: ‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. മറ്റന്നാള്‍ എഐസിസി നിരീക്ഷകര്‍ പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, ഘടകകക്ഷികള്‍ എന്നിവരുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നില്‍ കൂടുതല്‍ പേരുകള്‍ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

Story Highlights : CM debate in Congress; High command makes crucial move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here