തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാൻ മദ്യം; മലപ്പുറത്ത് 2 പേരെ എക്സൈസ് സംഘം പിടികൂടി
മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി
എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് പടക്കം വില്പനയ്ക്കും നിരോധനമുണ്ട്. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് നിരോധനമെന്ന് കളക്ടര്‍ വ്യക്തമാക്കി.
വോട്ടെണ്ണല്‍ ദിവസം ജില്ലയില്‍ പൊലീസും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കാന്‍ നിര്‍ദേശം. പ്രകടനങ്ങളില്‍ വടി പോലുള്ള മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights : Excise team arrests 2 people in Malappuram for using alcohol to fuel election celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




