Advertisement

കേരളം ജയിച്ചു ,വി ഡി എസ് നയിക്കും; വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഫ്ലക്സ്

May 3, 2026
Google News 2 minutes Read
v d

തൊടുപുഴ വെങ്ങല്ലൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്. ‘കേരളം ജയിച്ചു , V D S നയിക്കുമെന്ന ഫ്ലക്സ് ആണ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ കൂറ്റൻ ബാനർ ഉയർത്തി ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വി ഡി സതീശൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയായി തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി ഡി സതീശൻ പ്രതികരിച്ചില്ല.

അതേസമയം, 80 മുതൽ 85 സീറ്റിൽവരെ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കൂകൂട്ടൽ. ഇടതുവിരുദ്ധ തരംഗമുണ്ടായാൽ 95 കടക്കും. ഈ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തുടർനടപടികളിലേക്ക് കോൺഗ്രസ് കടന്നത്. മറ്റന്നാൾ AlCC നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത്. യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും. ബുധനാഴ്ച ഘടകകക്ഷികളുമായുള്ള യോഗം. ഏഴിന് നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. എംഎൽഎമാർക്ക് പുറമെ, ഭാരവാഹികളുടെയും മുതിർന്ന നേതാക്കളുടെയും ഘടകക്ഷികളുടെയും അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവ, വനിതാ പ്രാതിനിധ്യം ഉൾപ്പെടുത്തി മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്ന് നിപാടിലാണ് ഹൈക്കമാൻഡ്. എട്ടിനും പത്തിനുമുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.

Story Highlights : Flex board in Thodupuzha supports VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here