നിയുക്ത എംഎൽഎ രമേശ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ; പാലക്കാട് ഫ്ലക്സ് ബോർഡുകൾ
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി ഫ്ലക്സ് ബോർഡ്. പിരായിരി പഞ്ചായത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പാലക്കാടിന്റെ നിയുക്ത MLA രമേഷ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്. പിരായിരിയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചത്. പാലക്കാട് യുഡിഎഫിന് അനുകൂല തരംഗമാണുള്ളത്.
അതേസമയം, ഇന്നും വി ഡി സതീശനായി സംസ്ഥാനത്ത് അങ്ങിങ് ഫ്ല്ക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നത് ഉൾപ്പടെയുള്ള വാചകങ്ങളാണ് ഫ്ളക്സുകളിൽ. ഹരിപ്പാട് സ്ഥാപിച്ച ഫ്ലക്സ് പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. സതീശനായി ഫ്ലക്സെങ്കിൽ, രമേശ് ചെന്നിത്തലയ്ക്കായി കുർബാനയാണ്. പരുമല പള്ളിയിൽ പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് കുർബാന നേർന്നത്. എന്നാൽ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിക്കാൻ സതീശനും ചെന്നിത്തലയും തയ്യാറായില്ല.
80 മുതൽ 85 സീറ്റിൽവരെ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കൂകൂട്ടൽ. ഇടതുവിരുദ്ധ തരംഗമുണ്ടായാൽ 95 കടക്കും. ഈ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തുടർനടപടികളിലേക്ക് കോൺഗ്രസ് കടന്നത്. മറ്റന്നാൾ AlCC നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത്. യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും. ബുധനാഴ്ച ഘടകകക്ഷികളുമായുള്ള യോഗം. ഏഴിന് നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി ചർച്ച നടത്തും. MLA-മാർക്ക് പുറമെ, ഭാരവാഹികളുടെയും മുതിർന്ന നേതാക്കളുടെയും ഘടകക്ഷികളുടെയും അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവ, വനിതാ പ്രാതിനിധ്യം ഉൾപ്പെടുത്തി മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്ന് നിപാടിലാണ് ഹൈക്കമാൻഡ്. എട്ടിനും പത്തിനുമുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.
Story Highlights : Flex boards for Ramesh Pisharody in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




