Advertisement

‘പട നയിച്ചവൻ നാട് നയിക്കട്ടെ, UDF ജയിക്കും, VDS നയിക്കും’; മലപ്പുറത്തും എറണാകുളത്തും വി ഡി സതീശന് അനുകൂല ഫ്ലക്സുകൾ

May 3, 2026
Google News 2 minutes Read

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മാത്രം ബാക്കി യുഡിഎഫിൽ ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് എടരിക്കോട് ടൗണിലെ ഫ്ലക്സിലുള്ളത്. വിഡിഎസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്ലക്സ്ബോർഡിലുമുണ്ട്.

“നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ” എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ലക്സിൽ പറയുന്നത്. ടീം എടരിക്കോട് യൂത്ത് കോൺഗ്രസ്സ് എന്ന പേരിലാണ് ഫ്ലക്സ്. എടരിക്കോട് ടൗണിൽ ആണ് ഫ്ലക്സ് ഉയർത്തിയത്. നേരത്തെ തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂർ ഭാഗത്തും പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വി.ഡി സതീശന് എതിരെയും കോട്ടക്കലിൽ ഫ്ലക്സ് ഉയർന്നിരുന്നു.

Read Also: ‘UDF മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ല; പേരാവൂരിൽ നടന്നത് ശക്തമായ മത്സരം’; സണ്ണി ജോസഫ്

എറണാകുളം തൃക്കാക്കരയില്‌ ഓലിമുകൾ ജംഗ്ഷനിലാണ് വി. ഡി സതീശൻ അനുകൂലമായി കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത്. ടീം തൃക്കാക്കരയുടെ പേരിലാണ് കട്ടൗട്ട് വെച്ചത്. കഴിഞ്ഞദിവസം ഇടുക്കി തൊടുപുഴയിലും എണറാകുളത്തും കണ്ണൂരും കൊല്ലത്തും വിഡി സതീശനുവേണ്ടി ഫ്ലക്സുകൾ പ്രത്യേക്ഷപ്പെട്ടു. വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് കണ്ണൂർ ഇരിക്കൂറിലും എറണാകുളം കങ്ങരപ്പടിയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. അതിനിടെ ആലുവ പുളിഞ്ചോട്ടിൽ വിഡി സതീശന് എതിരെ പോസ്റ്റർ ഉയർന്നിരുന്നു. വിഡി സതീശൻ പിആർ പണി അവസാനിപ്പിക്കണമെന്നാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം വിഡി സതീശനെ പിന്തുണച്ച് നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ മലപ്പുറം കോട്ടയ്ക്കലിൽ ബാനർ സ്ഥാപിച്ചു. നേതാക്കൾ വി ഡി സതീശന്റെ പി ആർ ചതിക്കുഴിയിൽ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോൺഗ്രസ്‌ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനർ. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ബാനർ സ്ഥലത്തു നിന്നും നീക്കി.

Story Highlights : Flexes in favor of VD Satheesan in Malappuram and Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here