Advertisement

പിണക്കം മറന്നോ ? ഹരീഷ് കണാരനൊപ്പം ചിത്രം പോസ്റ്റ് ചെയ്ത് ബാദുഷ

May 3, 2026
Google News 2 minutes Read

നടൻ ഹരീഷ് കണാരനിൽ നിന്നും നിർമ്മാതാവ് ബാദുഷ 20 ലക്ഷം രൂപ കടമായി വാങ്ങിയിട്ട് തിരിച്ചു നൽകിയില്ല എന്ന ആരോപണം കത്തിച്ചു വിട്ട വിവാദങ്ങൾക്കൊടുവിൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന സൂചനയുമായി ബാദുഷ. നടൻ നിർമ്മൽ പാലാഴിയുടെ പുതിയ വീടിന്റെ കേറിതാമസത്തിന് പങ്കെടുത്ത ബാദുഷയും, ഹരീഷ് കണാരനും, നിർമ്മൽ പാലാഴിക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ബാദുഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു.

മൂവരും തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രത്തിന് കീഴിൽ പ്രശ്ന പരിഹാരമായോ എന്ന ചോദ്യവുമായി നിരവധി കമന്റുകൾ വന്നിട്ടുണ്ട്. കൂടാതെ മൂവരും സംഭാഷണത്തിലേർപ്പെടുന്ന വിഡിയോകളും ഓൺലൈൻ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരു സിനിമയിലെ വേഷം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങുകയും പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കുകയും ചെയ്‌തെന്നും ഹരീഷ് കണാരൻ ആരോപിച്ചു.

ഹരീഷ് കണാരൻ അമിത പ്രതിഫലം ചോദിച്ചതിനാൽ നിർമാതാവ് അദ്ദേഹത്തെ ചിത്തത്തിൽനിന്നും നീക്കം ചെയ്തതെന്നായിരുന്നു ബാദുഷയുടെ വിശദീകരണം. 20 ലക്ഷം വായ്പയായി ചോദിച്ചപ്പോൾ 14 ലക്ഷമാണ് ലഭിച്ചതെന്നും 7 ലക്ഷത്തോളം തിരികെ നൽകിയെന്നും ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏതായാലും ചിത്രം ഹരീഷ് കണാരൻ പോസ്റ്റ് ആയോ സ്റ്റോറിയയോ പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നടൻ ഇതുവരെ പണം ലഭിച്ചില്ലേയെന്ന ചോദ്യങ്ങളും ബാദുഷയുടെ പോസ്റ്റിന് കമന്റുകളായി ഉയരുന്നുണ്ട്.

Story Highlights :Has the feud been forgotten? Badusha posts a picture with Hareesh Kanaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here