ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ് അജിത് കുമാറിന്റെ വാഹനത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കി
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ് അജിത് കുമാറിന്റെ വാഹനത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കി. പൊലീസ്, വിജിലന്‍സ് വകുപ്പുകളുടെ ബോര്‍ഡാണ് നീക്കിയത്. വാഹനത്തിലുണ്ടായിരുന്ന ബീക്കണ്‍ ലൈറ്റും എടുത്ത് മാറ്റി. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ നടപടി.
ഔദ്യോഗികവാഹനത്തില്‍ നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചായിരുന്നു മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ യാത്ര.പൊലീസില്‍ നിന്ന് ഡപ്പ്യൂട്ടേഷനില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡായി ചുമതലയേറ്റ അജിത് കുമാറിന്റെ ഔദ്യോഗിക വാഹനത്തെക്കുറിച്ച് ഇന്നലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസിന്റെയും വിജിലന്‍സിന്റയും അധികാരം ഇല്ലെങ്കിലും പൊലീസ്, വിജിലന്‍സ് എന്നീ ബോര്‍ഡുകളും ബീക്കണ്‍ ലൈറ്റും ഉള്‍പ്പെടെ ഈ വാഹനത്തില്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചുള്ള വാഹനത്തിലെ യാത്രയെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഫിഷറീസ് വകുപ്പ് ഇടപ്പെട്ടു. ബോര്‍ഡുകളും ബീക്കണ്‍ ലൈറ്റും എടുത്തുമാറ്റി.
ചുമതല ഏല്‍ക്കുമ്പോള്‍ തനിക്ക് കൈമാറി കിട്ടിയ വാഹനമാണെന്നായിരുന്നു അജിത് കുമാറിന്റെ വിശദീകരണം. എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അദ്ദേഹം തയാറായില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
Story Highlights : illegal signs in Marine Enforcement Chief Guard Ajith Kumar’s vehicles removed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




