Advertisement

വട്ടിയൂർക്കാവിൽ വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ: 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വികെ പ്രശാന്ത്

May 3, 2026
Google News 2 minutes Read

വട്ടിയൂർക്കാവിൽ നല്ല മത്സരമാണ് നടന്നതെന്നും തനിക്ക് വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.
സർക്കാരിനെതിരായിട്ടുള്ള വികാരവും ശബരിമലയും ചർച്ചയായി. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു

വട്ടിയൂർക്കാവിൽ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മണ്ഡലത്തിലെ വികസനങ്ങളും ഇടപെടലുകളും വോട്ടായി മാറുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ആർ ശ്രീലേഖയുടെയും കെ മുരളീധരന്റെയും വരവ് മത്സരം കടുപ്പമുള്ളതാക്കിയെന്നും വികെ പ്രശാന്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ‌ ഭരണമാറ്റം ഉണ്ടാകുമെന്നും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

Read Also: Assembly Election 2026 |കേരളം ആര് തൂക്കും; ജനവിധി എന്ത്? LIVE BLOG

സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രമാണുള്ളത്. നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണലിന് ഒരുദിവസം മാത്രം ശേഷിക്കെ ആകാംഷയിലാണ് രാഷ്ട്രീയ കേരളം‌.

Story Highlights : K Muraleedharan and VK Prashanth are hopeful of victory in Vattiyoorkavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here