Advertisement

‘UDFന് ആത്മവിശ്വാസം വർധിച്ചു, 90 ലധികം സീറ്റ് കിട്ടും’; മാത്യു കുഴൽനാടൻ

May 3, 2026
Google News 1 minute Read
mathew kuzhalnadan

തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ ട്വന്റിഫോറിനോട്. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ടേക്കൺ ഫോർ ഗ്രാന്റഡ് അല്ല.
ജനങ്ങളെ കബളിപ്പിക്കാനുള്ള സിപിഐഎം നീക്കം പാളി. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

Story Highlights : Mathew Kuzhalnadan says UDF’s confidence has increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here