‘UDF അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്, മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും’; ശശി തരൂർ എം പി
യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് ഡോ. ശശി തരൂർ എംപി. യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്നും ശശി തരൂർ പറഞ്ഞു. നിലവിൽ ഇതുവരെയും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. തർക്കമുണ്ട് എന്നത് വെറും മാധ്യമസൃഷ്ടികൾ മാത്രമാണ്. എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
എൻ ഡി എ നേതാവിന്റെ വീട്ടിൽ വി ഡി സതീശൻ സന്ദർശനം നടത്തിയ വിഷയത്തിലും ശശി തരൂർ പ്രതികരണം നടത്തി. തന്റെ വീട്ടിലും മറ്റു പാർട്ടിക്കാർ വരാറുണ്ട്, ഒരാളുടെ വീട്ടിൽ പോകുന്നത് വലിയ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ , തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് വി ഡി സതീശൻ. മുഖ്യമന്ത്രിയായി തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി ഡി സതീശൻ പ്രതികരിച്ചില്ല. യാത്രാമധ്യേ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും വി ഡി സതീശൻ സൗഹൃദ സംഭാഷണം നടത്തി. തിരഞ്ഞെടുപ്പ് പ്രതീക്ഷയെ കുറിച്ചുള്ള ചോദ്യത്തിന് ‘നാളെ പെട്ടി സംസാരിക്കട്ടെ ‘എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി .
Story Highlights : Shashi Tharoor reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




