Advertisement

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച

May 3, 2026
Google News 1 minute Read

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ച നടത്തിയത്. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാനാണ് യൂത്ത് കോൺ​ഗ്രസ് നേതാവ് വിശുദ്ധകുർബാന നേർച്ചയായി നൽകിയത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നും ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു.

അതേസമയംതിരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വി ഡി സതീശനായി അങ്ങിങ് ഫ്ലക്സുകൾ ഉയർ‌ന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി ഡി സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡ്. കേരളത്തിന്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും ഫ്‌ളക്‌സിൽ പറയുന്നു.

‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്‌ലക്‌സിൽ പറയുന്നത്. എറണാകുളം തൃക്കാക്കരയില് ഓലിമുകൾ ജംഗ്ഷനിലാണ് വി. ഡി സതീശൻ അനുകൂലമായി കൂറ്റൻ ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഹരിപ്പാടും വിഡി സതീശന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നു. പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫ്ലക്സ് ബോർഡ് വെച്ചത്. കരുവാറ്റയിലെ വാർഡ് കമ്മറ്റികളുടെ പേരിലാണ് ഫ്‌ളക്‌സ് ബോർഡ്.

Story Highlights : Special mass at Parumala Church for Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here