Advertisement

‘മുഖ്യമന്ത്രി ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല’; മാർച്ച്‌ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ

May 3, 2026
Google News 3 minutes Read
pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല മാർച്ച്‌ 16 ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് പുതിയ ബയോ. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന സ്ഥാനം ഫേസ്ബുക്കിൽ നിന്ന് ഇന്ന് മാറ്റി എന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കൂടാതെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി സർക്കാരിന്റെ ഔദ്യോ​ഗിക മുദ്രയാക്കുകയും ചെയ്തിരുന്നു.

അതേസമയം, എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്നാണ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. തിരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞത് നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലം വന്ന ശേഷം യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിയായെന്ന പ്രതീതിയാണ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളിൽ കാണാൻ കഴിഞ്ഞത്. നേതൃത്വം ഇടപെട്ട് വിലക്കിയ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച പോലും തുടർന്നത് ആ ആത്മവിശ്വാസത്തിന്റെ ആഴം സൂചിപ്പിക്കുന്നുണ്ട്. ഫലമറിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, വിജയാഘോഷം എങ്ങനെ വേണമെന്ന് വരെ നിശ്ചയിച്ചിരിക്കുകയും ചെയ്യുന്നുണ്ട് കോൺഗ്രസ്.

Story Highlights : ‘The Chief Minister did not change his Facebook bio today’; When the elections were announced on March 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here