Advertisement

‘കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി’; വി ഡി സതീശനായി പത്തനംതിട്ടയിലും ഹരിപ്പാടും ഫ്‌ളക്‌സ്

May 3, 2026
Google News 3 minutes Read
vd satheesan

വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരന്‍ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. കേരളത്തിന്റെ ഭാവി ഈ കൈകളില്‍ സുരക്ഷിതമെന്നും ഫ്‌ളക്‌സില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്. (VD Satheesan flexes in Pathanamthitta and Haripad)

ഹരിപ്പാടും വിഡി സതീശന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. പിന്നാലെ അജ്ഞാതര്‍ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫളക്‌sസ് ബോര്‍ഡ് വെച്ചത്. കരുവാറ്റയിലെ വാര്‍ഡ് കമ്മറ്റികളുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്.

മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന് അനുകൂലമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്നാണ് എടരിക്കോട് ടൗണിലെ ഫ്‌ലക്‌സിലുള്ളത്. വിഡിഎസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്‌ലക്‌സ്‌ബോര്‍ഡിലുമുണ്ട്.

Read Also: ‘UDF മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ല; പേരാവൂരിൽ നടന്നത് ശക്തമായ മത്സരം’; സണ്ണി ജോസഫ്

‘നിലപാടുകളുടെ രാജകുമാരന്‍, പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയര്‍ന്ന ഫ്‌ലക്‌സില്‍ പറയുന്നത്. ടീം എടരിക്കോട് യൂത്ത് കോണ്‍ഗ്രസ്സ് എന്ന പേരിലാണ് ഫ്‌ലക്‌സ്. എടരിക്കോട് ടൗണില്‍ ആണ് ഫ്‌ലക്‌സ് ഉയര്‍ത്തിയത്. നേരത്തെ തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂര്‍ ഭാഗത്തും പാറപ്പുറത്തും ഫ്‌ലക്സ് സ്ഥാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വി.ഡി സതീശന് എതിരെയും കോട്ടക്കലില്‍ ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു.

എറണാകുളം തൃക്കാക്കരയില് ഓലിമുകള്‍ ജംഗ്ഷനിലാണ് വി. ഡി സതീശന്‍ അനുകൂലമായി കൂറ്റന്‍ ഫ്‌ലക്‌സ് സ്ഥാപിച്ചത്. ടീം തൃക്കാക്കരയുടെ പേരിലാണ് കട്ടൗട്ട് വെച്ചത്. കഴിഞ്ഞദിവസം ഇടുക്കി തൊടുപുഴയിലും എണറാകുളത്തും കണ്ണൂരും കൊല്ലത്തും വിഡി സതീശനുവേണ്ടി ഫ്‌ലക്‌സുകള്‍ പ്രത്യേക്ഷപ്പെട്ടു. വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് കണ്ണൂര്‍ ഇരിക്കൂറിലും എറണാകുളം കങ്ങരപ്പടിയിലും ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. അതിനിടെ ആലുവ പുളിഞ്ചോട്ടില്‍ വിഡി സതീശന് എതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. വിഡി സതീശന്‍ പിആര്‍ പണി അവസാനിപ്പിക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

അതേസമയം വിഡി സതീശനെ പിന്തുണച്ച് നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ മലപ്പുറം കോട്ടയ്ക്കലില്‍ ബാനര്‍ സ്ഥാപിച്ചു. നേതാക്കള്‍ വി ഡി സതീശന്റെ പി ആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനര്‍. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ബാനര്‍ സ്ഥലത്തു നിന്നും നീക്കി.

Story Highlights : VD Satheesan flexes in Pathanamthitta and Haripad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here