Advertisement

വനിത ടി 20 ക്രിക്കറ്റ് ലോക കപ്പ്: ഇന്ത്യന്‍ടീമിനെ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും; ആദ്യ മത്സരം പാകിസ്താനെതിരെ ജൂണ്‍ 14ന്

May 3, 2026
Google News 2 minutes Read
Harmanpreet Kour and Smrithi Manthana

ജൂണ്‍ 12 മുതല്‍ ജൂലായ് അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷും യാസ്തിക ഭാട്യയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഇടവേളക്ക് ശേഷമാണ് യാസ്തികയും രാധാ യാദവും ടീമില്‍ തിരിച്ചെത്തുന്നത്. 15 അംഗ ടീമില്‍ മലയാളികളി ല്ല. പേസ് ബൗളര്‍ നന്ദിനി ശര്‍മയാണ് ടീമിലെ പുതുമുഖം. വനിത പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് നന്ദിനിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ബാറ്റര്‍ ഹര്‍ലീന്‍ ഡിയോള്‍, ഓള്‍റൗണ്ടര്‍ സ്‌നേഹ് റാണ എന്നിവര്‍ക്ക് ടീമിലിടം കിട്ടിയില്ല. ജൂണ്‍ 14-ന് പാകിസ്താനെതിരെയാണ് എ ഗ്രൂപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും എ ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങളിലും ഇപ്പോഴുള്ള സംഘത്തെ തന്നെയായിരിക്കും കളത്തിലിറക്കുക. കഴിഞ്ഞ വര്‍ഷം വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. വനിതാ ട്വന്റി ട്വന്റി ലോക കപ്പിനുള്ള ടീം.

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മലി, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ശ്രീചരണി, യാസ്തിക ഭാട്യ, നന്ദിനി ശര്‍മ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാ ട്ടീല്‍, രാധ യാദവ്.

Story Highlights: Women’s T20 World Cup India squad announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here