കണ്ണൂരില്‍ നേതൃത്വത്തെ അണികള്‍ തിരുത്തിയോ? ഷോക്കായി വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും വിജയം
സിപിഐഎംഎമ്മിന്റെ ശക്തിദുര്‍ഗം. എന്തൊക്കെ, ആരൊക്കെ എങ്ങനെയൊക്കെ മത്സരിച്ചാലും പോളിങ് ബൂത്തിലെത്തുമ്പോള്‍ ഇടതിലേക്ക് മാത്രം വിരല്‍ നീളുന്ന ജനങ്ങളുള്ള, ഉണ്ടായിരുന്ന അതേ കണ്ണൂരില്‍ ഇന്ന് കണ്ടത് അവിശ്വസനീയമായ കാഴ്ച. അണികള്‍ നേതൃത്വത്തെ തിരുത്തിയ കാഴ്ച.
നേതൃത്വത്തോട് ഇടഞ്ഞ് സിപിഐഎമ്മില്‍ നിന്ന് പുറത്തായവര്‍, പാര്‍ട്ടികോട്ടകളെ വിറപ്പിച്ചു. സിപിഐഎമ്മിന്റെ ഉറച്ച കേന്ദ്രങ്ങളായ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും, തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനും വിജയം. ധര്‍മടത്ത് പിണറായി വിജയനെ മടയില്‍ കയറി വിറപ്പിച്ചത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഒരുഘട്ടത്തില്‍ മട്ടന്നൂരും കല്യാശേരിയും അഴീക്കോടുമെല്ലാം വിറച്ചു.
കുടുംബ രാഷ്ട്രീയത്തിനെതിരെ പറയുന്ന രാഷ്ട്രീയ പാര്‍ട്ടി എങ്ങനെയാണ് ഭാര്യയ്ക്ക് സീറ്റ് നല്‍കുക എന്ന വിമര്‍ശനം തുടക്കം മുതല്‍ ശ്യാമള ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് കൊടുത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇതേകാരണം പറഞ്ഞ് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ ഞെട്ടിക്കുന്ന വിജയം നേടി.
പയ്യന്നൂരിലെരക്തസാക്ഷി ഫണ്ടുപിരിവില്‍അടക്കം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണന്റെ വിജയം സിപിഐഎമ്മിന് മറ്റൊരു ഷോക്കാണ്. ജയിക്കാനല്ല മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം സിപിഐഎമ്മിനെതിരെ മത്സരരംഗത്തേക്കിറങ്ങിയത്. ആരോപണ വിധേയനെ സംരക്ഷിക്കുക മാത്രമല്ല. അദ്ദേഹത്തെ മത്സരരംഗത്തേക്കിറക്കിയ നടപടികൂടി കണ്ടു. എന്നാല്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പേര് പോലെ തന്നെ നേതൃത്വത്തെ അണികള്‍ തിരുത്തുന്ന കാഴ്ചയാണ് അവിടെയും കണ്ടത്.
കഴിഞ്ഞതവണ 60,000 വോട്ടിന് മട്ടന്നൂരില്‍ ജയിച്ച കെ കെ ശൈലജയെ പേരാവൂരിലേക്ക് വിട്ടതും ഒരു ഘട്ടത്തില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാര്‍ഥി എന്ന നിലയില്‍ലാണ് ശൈലജയെ അവതരിപ്പിച്ചതെങ്കിലും ഒതുക്കാനുള്ള ശ്രമം നടന്നുവെന്ന് അണികള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശൈലജ പരാജയ കയ്പ്പറിഞ്ഞു.
Story Highlights : Assembly Election 2026; Shock treatment in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




