എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം! കൗണ്ടിങ് തുടങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍
സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. എല്ലാ ജില്ലകളിലും വോട്ടെണ്ണൽ ആരംഭിച്ചു. കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്ത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.
സിപിഐഎം ആസ്ഥാനമായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക.
Story Highlights : kerala election result live assembly election results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




