Advertisement

എൽ ഡി എഫ് തന്നെ അധികാരത്തിൽ വരും; ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല, ജോസ് കെ മാണി

May 4, 2026
Google News 2 minutes Read
jose k mani

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അതേസമയം, രാവിലെ എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.

Story Highlights : LDF will come to power; No majority can be predicted, Jose K Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here