Advertisement

‘BJP കാര്യമായി വോട്ട് പിടിക്കില്ല: ഷോൺ പിടിക്കുന്ന ഓരോ വോട്ടും LDF ന് നഷ്ടം’; മാണി സി കാപ്പൻ

May 4, 2026
Google News 2 minutes Read

പാലായിൽ വിജയപ്രതീ​ക്ഷയിൽ മാണി സി കാപ്പൻ. ബിജെപി കാര്യമായിട്ട് വോട്ട് പിടിക്കില്ലെന്നെന്നും ഷോൺ ജോർജ് പിടിക്കുന്ന ഓരോ വോട്ടും എൽഡിഎഫിന് നഷ്ടമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ വോട്ടായിരിക്കും ഷോൺ പിടിക്കുകയെന്ന് അദേഹം പറഞ്ഞു. ലഭിച്ചിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേ​ഹം.

അതേസമയം എൽഡിഎഫ് ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Read Also: ‘നാടിന് നല്ലതുണ്ടാകട്ടെ: പുതിയ ഭാവിയ്ക്കായി UDF സർക്കാർ വരും; നേമത്തെ പോരാട്ടത്തിൽ വിജയം ഉറപ്പ്’: കെഎസ് ശബരിനാഥൻ

എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Story Highlights : Mani C Kappan is hoping for Victiory in Pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here